തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ഇല്ല. സ്കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
പകുതി സീറ്റുകളില്‍ പ്രവേശനം എന്നത് തുടരും. എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം യോഗം അംഗീകരിച്ചില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 25നാണ് സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്നത്.