കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാന് റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. 12 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
31 പന്തില്‍ പുറത്താകാതെ 41 റണ്‍സടിച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. 42 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ലിന്നാണ് ടോപ്പ് സ്കോറര്‍. നിധീഷ് റാണയും സുനില്‍ നരെയ്നും 21 റണ്‍സ് വീതം അടിച്ചു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബെന്‍ സ്റ്റോക്ക്സ് രാജസ്ഥാനായി ബൗളിങ്ങില്‍ തിളങ്ങി.
Related Stories
16th May 2018