ശബരിമല: നിയന്ത്രണങ്ങള്‍ നീക്കി, തീർത്ഥാടകരെ കടത്തിവിടും.

പത്തനംതിട്ട : പമ്പാ നദിയില്‍ ജല നിരപ്പ് ഉയരുകയും കാലവസ്ഥ മോശമാവുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയില്‍ നടപ്പാക്കിയ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി.

കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി ശബരിമലയിലേക്ക് കടത്തിവിടും.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയത്.

പമ്പ ഡാമില്‍ ജല നിരപ്പ് ഉയരുകയും റെഡ് അലേര്‍ട്ട് ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ആയിരുന്നു നടപടി.