ശ്രീകുമാർ
കോട്ടയം: ഏറ്റുമാനൂരിൽ ഉണക്കമീൻ വ്യവസായത്തിന്റെ മറവിൽ പത്താംകളം എന്ന പലിശ ബിസിനസ് നടക്കുന്നു. ചിട്ടിയെന്ന പേരിലാണ് ചെറുകിട വ്യവസായികളെ പിഴിയുന്ന പത്താംകളവുമായി ബ്ളേഡ്സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് തൊണ്ണൂറായിരം നൽകി 10 ദിവസം കൊണ്ട് ഒരുലക്ഷം രൂപ തിരിച്ചു വാങ്ങിക്കുന്ന പണമിടപാടാണ് പത്താംകളം .
ഭീമമായ പലിശയ്ക്കു പണം അടിച്ചേൽപിച്ചു നിരവധിയാൾക്കാരുടെ സ്വത്തുക്കളും വസ്തുക്കളും ഒരുപലിശക്കാരൻകൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. മാർക്കറ്റിനുള്ളിലെ വ്യവസായികൾക്ക് ചിട്ടിയെന്ന പേരിൽ പണം നൽകി അതിന്റെ ദിവസപിരിവിനായി അന്യസംസ്ഥാനക്കാരുൾപടെയുള്ള ഗുണ്ടാസംഘവും മാർക്കറ്റിൽ വിലസുന്നു. മാർക്കറ്റിനുള്ളിലെ പലിശക്കാരന്റെ സ്ഥാപനത്തിൽ പകൽസമയങ്ങളിൽ പോലും മദ്യസേവയും ബഹളവും പതിവാണ് .
പണപ്പിരിവിൽ വീഴ്ചവരുത്തിയാൽ വീടുകളിൽ കടം വാങ്ങിയവരുടെ വീടുകളിൽ ചെന്ന് സ്ത്രീകളോടും , പെൺകുട്ടികളോടും അപമര്യാദയായിപെരുമാറുകയും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായും ഇയാളുപേരിൽ ആരോപണമുണ്ട്. ഇയാളുടെ ഗുണ്ടായിസത്തെക്കുറിച്ചു പോലീസിലെ ഉന്നതമാർക്ക് മദ്യവും പണവും കാഴ്ചവെച്ചു തന്റെ പേരിലെ പരാതികളും മറ്റും മുക്കുന്നതിനാൽ പോലീസിൽ പരാതി നൽകിയിട്ടും ഫലമില്ലെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് അനധികൃത പണമിടപാടിന്റെ പേരിൽ പരിശോധനനടത്താൻ ഉദ്യോഗസ്ഥരെത്തിയെങ്കിലും അവരെയും പണം നൽകി ഒതുക്കുകയായിരുന്നുവെന്നും സമീപത്തെ കച്ചവടക്കാർ പറയുന്നു.പകൽ സമയങ്ങളിലും ഇയാളുടെ സ്ഥാപനത്തിൽ സ്ത്രീകളുമായുള്ള അനാശ്വാസ്യ നടപടികൾ നടന്നുവരുന്നതായും ആരോപണമുണ്ട് . കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇയാൾ ബിനാമി പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതായും ആരോപണം ശക്തമാണ്.