ഇടുക്കി: മുല്ലപ്പെരിയാറില്‍, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു.
അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെയാണ് ഒരു ഷട്ടര്‍ കൂടി ഇന്ന് രാവിലെ ആറ് മണിക്ക് തുറന്നത്. കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചിരുന്നു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.88 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ നിലവില്‍ തുറന്നിട്ടുള്ള ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്നും 80 സെന്റിമീറ്ററായി ഉയര്‍ത്തിയേക്കും. ഇത് സംബന്ധിച്ച് റൂള്‍ കമ്മറ്റി തീരുമാനം ഉടന്‍ ഉണ്ടായേക്കും.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളില്‍ ജലനിരപ്പ് എത്തുന്നതിന് മുമ്പ് ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് അധികൃര്‍ അറിയിച്ചു.