സ്വന്തം ലേഖകൻ
നാട്ടകം: 3839 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ സിമന്റ് കവല ശാഖയിൽ ആരംഭിച്ച കാർഷിക സേവന കേന്ദ്രം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ എം.ബിനോയ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗം ബി.ശശികുമാർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ.ആർ ചന്ദ്രബാബു, ടി.സി ബിനോയ്, ഭരണസമിതി അംഗങ്ങളായ പി.എം ജെയിംസ്, വി.കെ സാബു, സജി നൈനാൻ, രാജു ജോൺ, ടി.ആർ കൃഷ്ണൻകുട്ടി, കെ.കെ വിജയൻ, സി.ഡി.എസ് ചെയർപേഴ്സൺ അഞ്ജലി ദേവി, ഗീതാവിജയൻ, ദീപാമോൾ, പി.സി സിന്ധു, പാടശേഖര സമിതി സെക്രട്ടറി കെ.എസ് പവിത്രൻ, സെക്രട്ടറി ടി.ആർ സത്യദേവൻ എന്നിവർ പ്രസംഗിച്ചു.
കൃഷി അഭിവൃദ്ധിപ്പെടുത്തുക, തരിശുകിടക്കുന്ന കൃഷി സ്ഥലങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, നെൽകൃഷിയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകുക, വിഷരഹിത പച്ചക്കറി കൃഷി വ്യാപകമാക്കുക, നെൽവിത്ത്, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്യുക, കാർഷിക ഉപകരണങ്ങൾ, തെങ്ങുകയറ്റയന്ത്രം, പരിശീലനം സിദ്ധിച്ച തെങ്ങ് കയറ്റ തൊഴിലാളികളെ നൽകുക എന്നിവയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.