
കോട്ടയം : സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ രണ്ടു ദിവസംകൊണ്ട് 34810 കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തു.
ചങ്ങനാശേരി -5561, കാഞ്ഞിരപ്പള്ളി- 6055, മീനച്ചിൽ- 6698, വൈക്കം- 5939 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ കിറ്റ് വാങ്ങിയവരുടെ എണ്ണം.
പി. എച്ച്.എച്ച് (പിങ്ക് നിറം) കാർഡുടമകള്‍ക്കാണ് ഇപ്പോള്‍ കിറ്റുകള്‍ നല്‍കുന്നത്. ഇതുവരെ ഏറ്റവും കൂടുതൽ ആളുകള്‍ വാങ്ങിയത് കോട്ടയം താലൂക്കിലാണ് -10557 പേര്.
കാർഡ് നമ്പരിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ മെയ് അഞ്ച് വരെയുള്ള ദിവസങ്ങളിൽ വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് നൽകുന്നതാണ്.
ഏപ്രിൽ ആദ്യവാരത്തിൽ നടന്ന ആദ്യഘട്ട വിതരണത്തിൽ എ.എ.വൈ കാർഡുടമകളായ 34669പേർക്ക് പലവ്യഞ്ജന കിറ്റ് നൽകിയിരുന്നു.
സപ്ലൈകോ തയ്യാറാക്കിയ 1000 രൂപ വില വരുന്ന 17 ഇനം സാധനങ്ങളടങ്ങിയ കിറ്റ് ജില്ലയിലെ പിങ്ക് റേഷൻകാർഡുടമകളായ 1.64 ലക്ഷം പേർക്കും കിറ്റുകൾ നല്‍കും.