ക്രൈം ഡെസ്ക്
പത്തനംതിട്ട: രണ്ടു വർഷമായി സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹായത്തിനെന്ന പേരിൽ ചെന്നാണ് പതിമൂന്നുകാരിയായ പെൺകുട്ടിയെയും, പന്ത്രണ്ടുകാരനായ ആൺകുട്ടിയെയും പീഡിപ്പിച്ചത്. പന്നിവിഴ സ്വദേശി സ്റ്റെജിൽ ബാബു (19) വിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അസുഖ ബാധിതയായ കുട്ടികളുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വാടക വീട്ടിൽ ആയിരുന്നു ഇവരുടെ താമസം. കണ്മുന്നിൽ മക്കൾ പീഢിപ്പിക്കപെടുന്നത് കണ്ടപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന മാതാവിന് ഒന്നും ചെയ്യാൻ ആയില്ല.
2വർഷമായി സ്റ്റെജിൽ ഈ കുട്ടികളേ ലൈംഗീകമായി ഉപയോഗിക്കുന്നു.2016 മുതൽ തുടങ്ങിയ പീഢനം കുട്ടികൾ ചൈൽഡ് ലൈനിലും പോലീസിലും വെളിപ്പെടുത്തി. ഇതിനിടെ കഴിഞ്ഞ ഡിസംബറിൽ കുട്ടികളുടെ മാതാവ് മരിച്ചു. തുടർന്ന് കുട്ടികളേ കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ വയ്ച്ച് ലൈംഗീക കാര്യങ്ങളിൽ മാറ്റവും , മറ്റു ചില ശീലങ്ങളും ആൺകുട്ടിയിൽ പ്രകടമായി. സ്വഭാവത്തിലും മാറ്റങ്ങൾ വന്നിരുന്നു. അതായത് പ്രതി ബിജുവിന്റെ ഏറെ നാളത്തേ ലൈംഗീകമായ ഉപയോഗപ്പെടുത്തലിൽ കുട്ടികളിൽ മാനസീകമായി മാറ്റം വന്നിരുന്നു. ആദ്യം ഭീഷണിയിലൂടെ കാര്യങ്ങൾ നടപ്പാക്കിയ ബിജുവിന് പിന്നെ കുട്ടികളേ പീഢിപ്പിക്കാൻ എതിർപ്പുകൾ ഉണ്ട്രായിരുന്നില്ല. ആൺകുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, സംഭവം നടന്നത് അടൂരിലായതിനാൽ കേസ് അടൂർ സ്റ്റേഷനിലേക്ക് കൈമാറി. തുടർന്ന് കുട്ടികളേ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇതിനിടെ പ്രതിയായ 19കാരൻ ബിജു നാട്ടിൽ നിന്നും മുങ്ങി.ഇയാൾ പഠിച്ചുകൊണ്ടിരുന്ന മംഗളൂരുവിൽ നിന്ന് മുങ്ങി.പിന്നീട് യുവാവ് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്ര തിരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനിടയിൽ വ്യാഴാഴ്ച രാത്രിയിൽ ആലപ്പുഴയിൽ ട്രെയിനിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ബിജുവിനേ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതി ഉപയോഗിച്ച മൊബൈൽ ലൊക്കേഷൻ പോലീസിനു കണ്ടെത്താൻ കഴിഞ്ഞതാണ് കേസിൽ വിജയമായത്.