ശ്രീകുമാർ
കൊച്ചി: കത്വയിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിനു പിൻതുണ നൽകിയ സംഭവത്തിൽ നാലു മാധ്യമപ്രവർത്തകരെ സംസ്ഥാന പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ റിപ്പോർട്ട്. ശ്രീകാന്ത് എസ്. എന്ന പേരിൽ മേയ് ലക്കം കേസരിയിലാണ് നാലാ മാധ്യമപ്രവർത്തകരുടെ പേര് സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ മലയാള മനോരമയിലെ രണ്ടു മാധ്യമപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്.
മതഭീകരവാദികളെ തുറന്നു കാട്ടിയ വാട്സ് അപ്പ് ഹർത്താൽ – എന്ന തലക്കെട്ടിലാണ് കേസരിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കത്വ പെൺകുട്ടിയുടെ വിഷയത്തിൽ കേരളത്തിൽ നടന്ന വാട്സ് അപ്പ് ഹർത്താലിനെപ്പറ്റിയാണ് പ്രധാനമായും ലേഖനം പറയുന്നത്. ഇതിന്റെ ആദ്യവരി ഇങ്ങനെ, കൊല്ലം ഇറുകുന്നുകാരൻ അമർനാഥ് ബൈജു ഫെയ്്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. എല്ലാവരും 16 ന് ഹർത്താലിന് ഇറങ്ങണം. യൂത്ത് ഓഫ് വോയ്സ് ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് തുടങ്ങിയ ഫെയ്സ്ബുക്ക് പോജുകൾ വഴിയായിരുന്നു ആ്ഹ്വാനം. ഇങ്ങനെ പറഞ്ഞു പോകുന്ന ലേഖനം പരിഹാസത്തിലൂടെ കേരള പൊലീസിന്റെ രീതികളെ പറഞ്ഞു പോകുകയാണ്.
ലേഖനത്തിൽ മീഡിയ വൺ, മാതൃഭൂമി, കൈരളി തുടങ്ങിയ തീവ്രദേശസ്നേഹികളായ മാധ്യമങ്ങൾ എന്നു പറഞ്ഞു തുടങ്ങുന്ന ഭാഗത്താണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന നാല് മാധ്യമ പ്രവർത്തകരെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്തതായി പറയുന്നത്. ആ ഭാഗം ഇങ്ങനെ – ആക്ടിവിസ്റ്റ് ലേബലുള്ള ഭീകരർ, പത്രപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ തുടങ്ങി സമൂഹത്തിൽ നിർണ്ണായക സ്വാധീനം ഉള്ളവരാണിവർ.
കൊല്ലം അഞ്ചൽ സ്വദേശിയും കോഴിക്കോട്ടെ മാധ്യമപ്രവർത്തകനുമായ അനസ് അസീൻ, കോട്ടയത്തെ മാധ്യമപ്രവർത്തകരായ അജ്മൽ അബ്ദുൾ റെഷീദ്, ഷെറിൻ തുടങ്ങിയവർ സ്പെഷ്യൽബ്രാഞ്ച് ചോദ്യം ചെയ്തവരുടെ പട്ടികയിലുണ്ട്
. വാർത്തകൾ വളച്ചൊടിക്കും മുൻപ് സോഷ്യൽ മീഡിയയിൽ വിഷം വമിപ്പിച്ച കുറ്റമാണ് ഇവർ ചെയ്തത്. നിലവിൽ ജെ.ദേവിക, ബി.ആർ.പി ഭാസ്കരൻ, സി.ആർ നീലകണ്ഠൻ, ഒ.അബ്ദുള്ള എന്നിവർ പോപ്പുലർ ഫ്രണ്ടിനും ജമാ അത്തെ ഇസ്ലാമിക്കുമൊപ്പം ഭീകരവാദ ഹർത്താൽ നടത്തിയവരെ മോചിപ്പിക്കാൻ രംഗത്ത് വന്നു കഴിഞ്ഞു- ലേഖനം പറഞ്ഞു വയ്ക്കുന്നത് ഇങ്ങനെയാണ്.
ആർ.എസ്.എസിന്റെ മുഖ പത്രത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്ത
വരെന്നു കണ്ടെത്തിയ അജ്മൽ തേജസിലെ ജീവനക്കാരനാണ്. അനസ് മാധ്യമത്തിലും ഷെറിനും റെഷീദും മലയാള മനോരമയിലും ജോലി ചെയ്യുന്നു.