പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുറയും

ഡല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വലിയ ആശ്വാസം ലഭിക്കും.

വെള്ളിയാഴ്ച അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കൊറോണ കാരണം ഒരിക്കല്‍ കൂടി ലോക്ക്ഡൗണ്‍ ഉണ്ട്.

ഇതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ഇതിന്റെ ഫലമായാണ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കുറവുവരുന്നത്.

പെട്രോളിനും ഡീസലിനും 5 മുതല്‍ 6 രൂപ വരെ വില കുറയാനാണ് സാധ്യത.