കൊൽക്കത്ത∙ ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു. രാവിലെ മുതലുണ്ടായ ശക്തമായ മഴയിൽ വിവിധ ജില്ലകളില്‍ ഒൻപതു പേർക്കു പരുക്കേറ്റു. നാദിയ ജില്ലയിൽ നാലു പേരും വടക്ക് 24 പർഗാനസ് ജില്ലയിൽ രണ്ടു പേരുമാണ് അപകടത്തിൽപെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
ബങ്കൂര ജില്ലയില്‍ വയലിൽ ജോലിചെയ്യുകയായിരുന്ന ഒരു കർഷകനും മിന്നലേറ്റു. നാദിയ ജില്ലയിൽ കൊല്ലപ്പെട്ട നാലു പേരും കർഷക തൊഴിലാളികളാണെന്നാണു വിവരം. ഏപ്രിൽ മുതൽ ബംഗാളിൽ മിന്നലേറ്റ് 25 പേരാണ് ഇതുവരെ മരിച്ചത്.