ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഉൾപ്പെടെ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും. റാൻഡം ടെസ്റ്റിന്റെ ഭാഗമായി ശേഖരിച്ചതടക്കം കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന് പുറത്തു വന്നേക്കും
അതേസമയം ഇടുക്കിയിൽ നിന്നുള്ള സാമ്പിളുകളുടെ പരിശോധനാഫലങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. ഇത് പരിഹരിക്കാൻ പിസിആർ ലാബ് സൗകര്യം ജില്ലയിൽ അടിയന്തരമായി സജ്ജമാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഇടുക്കിയിൽ രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ആറ് പേരുടെ ആദ്യ പരിശോധനാഫലമാണ് നെഗറ്റീവായത്. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ആശാ പ്രവർത്തക എന്നിവരുടെ പരിശോധന ഫലങ്ങൾ നെഗീറ്റവായി. മൈസൂരിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശിയുടെയും ഇയാളുടെ മാതാവിന്റെയും തമിഴ്നാട്ടിൽ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം, മണിയാറാൻ കുടി സ്വദേശികളുടെയും ആദ്യപരിശോധനാഫലങ്ങളും നെഗീറ്റിവായിട്ടുണ്ട്.
ഇടുക്കിയിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. ജില്ലയുടെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് . പൊതുജനങ്ങൾ അതിർത്തി മേഖലയിൽ സഞ്ചാരം കുറയ്ക്കണമെന്ന് കോട്ടയം ഇടുക്കി ജില്ലകളുടെ പ്രത്യേക ചുമതലയുള്ള
എഡിജിപി പത്മകുമാർ പറഞ്ഞു.