സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർ രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു . ദിവസവും നടത്തിവരുന്ന കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശ്രീ പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. കാസർഗോഡ് തിരുവന്തപുരം എന്നീ ജില്ലകളിൽ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊല്ലം ജില്ലയിൽ രോഗം പകർന്നത്. ഇതിൽ ഒരാൾ ആന്ധ്രയിൽ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്ന ആളാണ്. കാസർഗോഡ് രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്.
വൈറസ് ബാധ നെഗറ്റീവായവരിൽ 3 പേർ വീതം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിൽ ഉള്ളതുമാണ് .
ഒരു മാധ്യമപ്രവർത്തകനും മൂന്ന് ആരോഗ്യപ്രവർത്തകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ദൃശ്യമാധ്യമപ്രവർത്തകനായ കാസർഗോഡുകാരനാണ് രോഗബാധ സ്ഥിരീകരിച്ചതിൽ മറ്റൊരാൾ
സംസ്ഥാനത്ത് ഇതുവരെ 495 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇപ്പോൾ 123 പേർ ചികിത്സയിലുണ്ട്. ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 20673 പേരാണ് . വീടുകളിൽ 20122 പേരും ആശുപത്രികളിൽ 51 പേരുമാണുള്ളത് . 84 പേരെ ഇന്ന് ദിവസം ആശുപത്രിയിലാക്കി. 24952 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത് . ഇവയിൽ 23880 എണ്ണത്തിൽ രോഗബാധയില്ലെന്ന് കണ്ടെത്തി. സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ ,ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, തുടങ്ങിയവരിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചവയിൽ നെഗറ്റീവായവ 801 ഉണ്ടെന്നത് ഒരാശ്വാസം നൽകുന്നു .