ആലപ്പുഴ: നഗരത്തിൽ പതിനെട്ടാം തീയതി നടന്ന ബോംബ് സ്ഫോടനത്തിൽ മരണപ്പെട്ട കണ്ണന് ബോംബ് നിർമിച്ചു നൽകിയ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോളി അറസ്റ്റിലായി . നിർദ്ദേശാനുസരണം, ആലപ്പുഴ DYSP NR ജയരാജി ന്റെയും, നാർക്കോട്ടിക് DYSP M.K ബിനുകുമാറിന്റെയും നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് .
തിരുവനന്തപുരത്ത് പല പോലീസ് സ്റ്റേഷനുകളിലായി 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട ജോളി ഇയാളുടെ കൈവശം എപ്പോഴും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ബോംബ് ഉണ്ടാവും. ഇയാൾ നിരവധി മാലപൊട്ടിക്കൽ, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. .
ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടിക്കുവാൻ ചെന്ന പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത് അടുത്ത കാലത്താണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള 16 വയസ്സുള്ളപെൺകുട്ടിയെ പീഡിപ്പിച്ച കേസിന്റെ ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഇയാൾആലപ്പുഴ ഓമനപ്പുഴയിലുള്ള മീരാ റിസോർട്ടിലാണ് ഒളിവിൽകഴിഞ്ഞുവന്നത്. ഇവിടെ ഇയാൾക്ക് സൗകര്യങ്ങൾ ഒരുക്കിയത് കൊല്ലപ്പെട്ട ലേകണ്ണനും സംഘവുമാണ്. ഇവർ തമ്മിൽ ജയിലിൽ വച്ചുള്ള പരിചയം ആണ് ജോളിയെ ഇവിടെ എത്തിച്ചത് . ലേകണ്ണന്റെ ശത്രുക്കളെ വകവരു ത്തുന്നതിന് വേണ്ടിയാണ് ഇയാളെക്കൊണ്ട് ബോംബ് ഉണ്ടാക്കിച്ചത്.
ഈ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരവും, ഉപയോഗവും നടക്കുന്നുവെന്ന് അറിഞ്ഞ മണ്ണഞ്ചേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഇവിടെ പരിശോധനയ്ക്ക് എത്തിയ ദിവസം ഇയാൾ റിസോർട്ടിൽ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ബോംബ് ഉണ്ടാക്കിയത് ഇയാളാണെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ഇയാളെ പിന്തുടർന്ന് തിരുവനന്തപുരത്ത് എത്തിയെങ്കിലും ഇയാൾ അവിടെ നിന്നും കന്യാകുമാരി – മധുര വഴി പഴനിയിൽ എത്തുകയും അവിടെ നിന്നാണ് ഓമനപ്പുഴയിൽ എത്തിയത്.
ഇത് മനസ്സിലാക്കി ഇയാളെ പിൻതുടർന്ന് വന്ന പോലീസ് സംഘം ബലമായി കീഴ്പ്പെടുത്തുന്നതിനിടയിൽ ആക്രമണകാരിയായ ഇയാൾ ഒരു പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചുപരിക്കേൽപ്പിച്ചു .
സ്വയം പരിക്കേൽപ്പിച്ച് രക്ഷപ്പെടുന്നതും ഇയാളുടെ രീതിയാണ് . വളരെ ശ്രദ്ധയോടെയാണ് പോലീസ് സംഘം ഇയാളെ ദിവസങ്ങളെടുത്ത് പിൻതുടർന്ന് പിടികുടിയത് . ജോളിയെ ഒളിവിൽ കഴിയാൻ സഹായിച്ച പാതിരപ്പള്ളി സ്വദേശി ബാബു മകൻ ജിനുവിനെയും അറസ്റ്റു ചെയ്തു.