ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി കാലങ്ങളിൽ
അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ വലയുന്നതായാണ് ആക്ഷേപം ഉയരുന്നത്.
സീനിയർ ഡോകടർമാരോ ,ഡ്യൂട്ടി എം.ഒ യോ ഇവിടെ ഉണ്ടാകാറില്ലെന്നാണ് പരാതി .മിക്കവാറും
‘പി.ജി ഡോകടർമാർ മാത്രമാണ് ഇവിടെ പരിശോധനക്കായി ഉണ്ടാകുക.
അതു കൊണ്ടു തന്നെ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. രോഗിയെ പരിശോധിച്ച് വിവരം സിനിയർ ഡോക്ടർക്ക് വാട്സ് ആപ് ചെയ്യുകയാണ് പതിവെന്നും, ആരെങ്കിലും ഡ്യൂട്ടി ഡോക്ടറെ തിരക്കിയാൽ അവിടെയും ഇവിടെയും ഉണ്ടെന്ന് പറഞ്ഞ് ഇവർ തടിതപ്പുമെന്നും അത്യാഹിത വിഭാഗത്തിലെത്തുന്നവർ പറയുന്നു.
ആശുപത്രിക്ക് ഏറെ പേരുദോഷമുണ്ടാക്കുന്ന അത്യാഹിത വിഭാഗം നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ ആശുപത്രി അധികൃതർക്കും സാധിക്കുന്നില്ല.
അത്യാസന്ന നിലയിലെത്തുന്ന രോഗികളെയും കൊണ്ട് അതേ ആംബുലൻസിൽ തന്നെ എറണാകുളത്തും മറ്റുമുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുകയാണ് പതിവെന്നുമാണ് നാട്ടുകാരും പറയുന്നത്.
വാട്സ് ആപ് വികിത്സ മതിയാക്കി സിനിയർ ഡോകടറുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.