
മാന്നാർ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സൗജന്യ രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡും നൽകുന്നു.
നവംബർ 20ന് രാവിലെ 9.30ന് ചെറുകോൽ 88ാം നമ്പർ അങ്കണവാടിയിൽ രജിസ്ട്രേഷൻ നടക്കും.
16നും 59നും ഇടയിൽ പ്രായമുള്ളവർ ആധാർകാർഡ്, ബാങ്ക് പാസ്സ്ബുക്ക്, മൊബയിൽ ഫോൺ എന്നിവയുമായി എത്തിച്ചേരണമെന്ന് ഗ്രാമപഞ്ചായത്തംഗം ഗോപൻ ചെന്നിത്തല അറിയിച്ചു.