കാന നിർമ്മാണത്തിനിടെ പൊട്ടിയ കുടിവെള്ള പൈപ്പ് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

ആലപ്പുഴ:ആലപ്പുഴ എ.വി.ജെ ജംഗ്ഷന് പടിഞ്ഞാറുവശം കല്ലൻ റോഡിൽ കാന നിർമിക്കാൻ കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടിപോയിട്ട് രണ്ടാഴ്ചയാകുന്നു.

കാന നിർമിച്ചവരും , വാട്ടർ അതോറിറ്റിയും അറ്റകുറ്റപണി നടത്താൻ എത്തുന്നില്ലെന്നാണ് പ്രദേശവാസികളുടേയും, വ്യാപാരികളുടേയും പരാതി.