കുതിരക്കച്ചവടവുമായി ബിജെപി: ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണമെന്ന് ആവശ്യം; പത്തു വീതം കോൺഗ്രസ് ജെ.ഡി.എസ് എം.എൽ.എമാർ കാലുമാറ്റ ഭീഷണിയിൽ

സ്വന്തം ലേഖകൻ

ബംഗളൂരു: കർണ്ണാടകത്തിൽ ഏ്റ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിൽ നിന്നു പുറത്തു പോകേണ്ടി വന്ന ബിജെപി കുതിരക്കച്ചവടത്തിനു തയ്യാറെടുക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ, ബിജെപിയുടെ മുഖ്യമന്ത്രി സ്്ഥാനാർഥി യദ്യൂരിയപ്പ ഗവർണർ വാജുഭായ് വാലായെ നേരിട്ടു കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് അധികാരത്തിനും, ഭൂരിപക്ഷം തെളിയിക്കുന്നതിനും രണ്ടി ദിവസം സമയം നൽകണമെന്നാണ് യദ്യൂരിയപ്പ ഗവർണ്ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇത് കോൺഗ്രസ് – ജെ.ഡി.എസ് സ്ഥാനാർഥികളുമായി കുതിരക്കച്ചവടം നടത്തുന്നതിനാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചു കുതിരക്കച്ചവടത്തിനാണ ഇപ്പോൾ ബിജെപി തയ്യാറെടുക്കുന്നത്.ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കൾ ​ഗവർണറെ കണ്ടത്.

കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തനിക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരിയപ്പ ​ഗവർണർക്ക് കത്ത് നൽകി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താൻ സഭയിൽ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ​ഗവർണറെ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ​യെദ്യൂരിയപ്പ ​ഗവർണറോട് രണ്ട് ദിവസം സമയം തേടി.

കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ, രാജീവ് ചന്ദ്രശേഖർ, രാജീവ് കരന്തലജെ എന്നിവർക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ​ഗവർണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് മാധ്യമങ്ങളോടും ആവർത്തിച്ചു.

യെദ്യൂരിയപ്പ ​​ഗവർണറെ കണ്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി. സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കുമാരസ്വാമി ഒറ്റയ്ക്കാണ് ​ഗവർണറെ കണ്ടത്. നേരത്തെ കർണാടക കോൺ​ഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയ്യ ​ഗവർണറെ കാണാൻ അനുമതി തേടിയിരുന്നുവെങ്കിലും ​ഗവർണർ അനുമതി നൽകിയിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും രാജ്ഭവനിലെത്തി .സിദ്ധരാമയ്യയ്യുടെ നേതൃത്വത്തില്‍ 10 എം.എല്‍.എമാര്‍ ഗവര്‍ണറെ കാണും.