ഇടുക്കി : മുല്ലപെരിയാർ, കല്ലാർ അണക്കെട്ടുകൾ തുറന്നതിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നു. ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍തത്തി സെക്കന്‍ഡില്‍ 40000 ലീറ്റര്‍ വെള്ളം ഒഴുക്കിവിടുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
വേണ്ടി വന്നാല്‍ കൂടുതല്‍ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കൂടാതെ, തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, റൂള്‍ കര്‍വിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തമിഴ്നാട് റൂള്‍ കര്‍വ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.